Sunday, November 9, 2014

ഓണാട്ടുകരയുടെ സ്വന്തം കൊഞ്ചും മാങ്ങാ




ഉണക്കകൊഞ്ച് - 1 കപ്പു (കിള്ളി വൃത്തിയാക്കി ഒരു ചെറിയ നുള്ള് ഉപ്പു കുടഞ്ഞിട്ടു ചെറുതീയിൽ ചൂടാക്കിയെടുക്കുക) 
മാങ്ങ - പച്ച ഒരെണ്ണം ചെറിയ കഷ്ണങ്ങളായി അരിഞ്ഞത് 
തേങ്ങാ ചിരകിയത് - 1/2 കപ്പു
മുളകുപൊടി - 2-3 tsp, മഞ്ഞൾ പൊടി - 1/4 tsp, ഉലുവാപ്പൊടി - ഒരു നുള്ള്
കുഞ്ഞുള്ളി - 4-5 no.s 
പച്ചമുളക് - 3-4 no.s, കറിവേപ്പില 
വെളിച്ചെണ്ണ, ഉപ്പു പാകത്തിന് 

തയ്യാറാക്കിയ വിധം: 
1. ചിരകിവെച്ചിരിക്കുന്ന തേങ്ങാപീര കുഞ്ഞുള്ളി, മഞ്ഞൾപൊടി, മുളകുപൊടി, ഉലുവാപ്പൊടി ഇവ ചേർത്തു ചതച്ചെടുക്കുക. 
2. ഇത് വറുത്തു വെച്ച ഉണക്കകൊഞ്ചും, മാങ്ങകഷ്ണങ്ങളും ചേർത്തു നന്നായി ഞെരടിയെടുക്കുക. 
3. ഒരു മണ്‍ചട്ടിയിൽ കുറച്ചു വെള്ളം ചേർത്തു ഈ ഞെരടി വെച്ചത് വേവിക്കുക. മണ്‍ചട്ടിയിൽ തന്നെ വെയ്ക്കണം ഇതിന്റെ ശെരിക്കുമുള്ള രുചി കിട്ടാൻ എന്നാണു പറയപ്പെടുന്നത്‌. 
പച്ചമുളക് ചതച്ചോ അരിഞ്ഞോ ചേർക്കുക. 
4. വെള്ളം വറ്റി വരുമ്പോൾ രണ്ടു ചെറിയ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചട്ടി ചുറ്റിച്ചു കറിവേപ്പില ഇട്ടു അടുപ്പിൽ നിന്നും വാങ്ങുക. 

ചൂട് ചോറിനൊപ്പം ഇത് മാത്രം മതി.. 

*ചിലർ ഉണക്കകൊഞ്ചു വറുത്തു കഴിഞ്ഞു ചെറുതായൊന്നു പൊടിച്ചെടുത്തിട്ടു ആണ് ഞെരടി ചേർക്കുന്നത്. 
*ചെറിയ ഇനം പച്ച കൊഞ്ച് കൊണ്ടും ഇത് വെയ്ക്കാറൂണ്ടെന്നു കേൾക്കുന്നു. 
*ഉണക്കകൊഞ്ചിൽ ഉപ്പുണ്ടാവും, അത് പാകം നോക്കി ചേർക്കുക. 
* ചെമ്മീൻ കിള്ളി വൃത്തിയാക്കി ലേശം എണ്ണയിട്ടു വറുത്തിട്ട് അടിയുന്ന പൊടി കളയുക.

No comments:

Post a Comment