Sunday, November 9, 2014

നമ്മുടെ സ്വന്തം മത്തി...





കുരുമുളക്, 
 ഇഞ്ചി, 
മുളകുപൊടി(കുറച്ച്), 
മഞ്ഞള്‍പ്പൊടി, 
ഉപ്പ്, 
കടുക്.... 

എല്ലാം കൂടി അരച്ച്, വെട്ടി വൃത്തിയാക്കി വരഞ്ഞ മത്തിയില്‍ പുരട്ടി ഒരു 20 മിനിറ്റ്... 
ചൂടാക്കിയ ചട്ടിയില്‍ ഒരു വാഴയിലക്കീറ് വച്ചിട്ട് മുകളില്‍ മത്തി നിരത്തി അതിനു മുകളില്‍ ഒരു ഇലക്കീറു കൂടി...

ഇല പതിഞ്ഞിരിയ്ക്കാന്‍ മുകളില്‍ ചെറിയൊരടപ്പ് വയ്ക്കാം... 
ഒരു വശം പാകമായാല്‍ മൊത്തത്തില്‍ ഇലയടക്കം മറിച്ചിടാം...
ഇഷ്ടാനുസരണം പൊള്ളിച്ചെടുക്കുകയോ മൊരിച്ചെടുക്കുകയോ ആവാം... 
ഒരു തുള്ളി എണ്ണ പോലും ചേര്‍ക്കരുത്....
പച്ചകുരുമുളകാണെങ്കില്‍ കിടിലമായിരിയ്ക്കും...

തേങ്ങ അരച്ച മീന്കറി




 ദശക്കട്ടിയുള്ള മീന്‍- 8 88കഷണം 
ചെറിയ ഉള്ളി - 15 എണ്ണം
ഇഞ്ചി - 1/2“ കഷണം
പച്ചമുളക് - 1എണ്ണം നെടുകെ കീറിയത്
വെളിച്ചെണ്ണ - 3 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി - 1/4 ടീസ്പൂണ്‍
മുളകുപൊടി - 4 ടീസ്പൂണ്‍
കുടംപുളി - 3 ചെറിയ കഷണം
വെള്ളം - ആവശ്യത്തിനു
ഉപ്പ് - ആവശ്യത്തിനു
തേങ്ങ - 3 ടേബിള്‍ സ്പൂണ്‍ 
അരപ്പ് ഉണ്ടാക്കുന്ന വിധം
തേങ്ങയും, മഞ്ഞള്‍ പൊടിയും, മുളക് പൊടിയും, ഇഞ്ചിയും , മൂന്നോ നാലോ ചെറിയ ഉള്ളിയും അല്പം വെള്ളം ചേര്ത്ത്ി മിക്സിയില്‍ നന്നായി അരചെടുക്കുക. ഒരു മഞ്ചട്ടി അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് വട്ടത്തില്‍ അരിഞ്ഞ ബാക്കി ചെറിയഉള്ളിയും, പച്ചമുളകും കുറച്ചു വേപ്പിലയും മൂപ്പിചെടുക്കുക. അതിലേക്കു അരപ്പ് ചേര്ത്ത് എണ്ണ തെളിയുന്നത് വരെ വഴറ്റുക. വഴന്നു വന്നാല്‍ പുളിവെള്ളവും, ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. അതിലേക്കു ആവശ്യത്തിനു വെള്ളം ചേര്ക്കുവക. മീനിനു മുകളില്‍ നില്ക്കാ നുള്ള വെള്ളം വേണം. അത് തിളക്കുമ്പോള്‍ മീന്‍ ചേര്ത്കള തിള വരുമ്പോള്‍ ചെറിയ തീയില്‍ വറ്റിചെടുക്കുക എണ്ണ മുകളില്‍ നന്നയി തെളിഞ്ഞു വരുന്നതാണ് പാകം

തന്തൂരി ചിക്കന്‍





 ചിക്കന്‍ ലെഗ്‌സ് -4
തൈര്-100 ഗ്രാം 
ഇഞ്ചി പേസ്റ്റ്- 2 ടേബിള്‍സ്പൂണ്‍
വെളുത്തുള്ളി പേസ്റ്റ്-2 ടേബിള്‍സ്പൂണ്‍
മുളകുപൊടി-2 ടേബിള്‍ സ്പൂണ്‍
ജീരകപ്പൊടി-അര ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി-അര ടേബിള്‍ സ്പൂണ്‍ 
ഗരം മസാല-1 ടേബിള്‍ സ്പൂണ്‍
ചെറുനാരങ്ങാനീര്-2 ടേബിള്‍സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ ഒരു മായത്തിനു വേണ്ടി 



തൈര്, ഇഞ്ചി പേസ്റ്റും, വെളുത്തുള്ളി പേസ്റ്റും, മുളകുപൊടി ,ജീരകപ്പൊടി, മല്ലിപ്പൊടി, ഗരം മസാലപൊടി എന്നിവ കൂടിയോജിപികുക അതിനോട് ഒപ്പം ഉപ്പും ചെറുനാരങ്ങാനീരും ഇതിലേക്കു ചേര്‍ക്കണം ഇപോള്‍ ഏതു ഒരു മസാല പസ്റ്റ്‌ ആയി കിട്ടും ഇതിനു ശേഷം ചിക്കന്‍ കഷ്ണങ്ങള്‍ വരയുക ഈ വരഞ്ഞ ചിക്കന്‍ കഷ്ണങ്ങള്‍ ലില് മസാല പേസ്ട് തേച്ചു പിടിപ്പിച്ച് വയ്ക്കണം. ഒരുമാണികൂര് എങ്കിലും വേകണം മസാല നല്ലോണം പീടികാന്‍ വെ ടിയാണ് ടേസ്ട് കൂടും , തന്തൂരി ചിക്കന്‍ ഉണ്ടാക്കാനായി മൈക്രോവേവ് അവന്‍ 350 ഡിഗ്രിയില്‍ ചൂടാക്കണം. ചിക്കന്‍ കഷ്ണങ്ങളില്‍ അല്‍പം എണ്ണ പുരട്ടുക. മൈക്രോവേവ് പാചകത്തിന് ഉപയോഗിക്കുന്ന പാത്രത്തില്‍ വച്ച് 18-20 മിനിറ്റു നേരം ഗ്രില്‍ ചെയ്യണം. ഇരു ഭാഗങ്ങളും ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ ഗ്രില്‍ ചെയ്‌തെടുക്കാം. തന്തൂരി ചിക്കന്‍ റെഡി


ട്യുണ തോരന്‍






ട്യുണ ( canned tuna) - 1 ക്യാന്‍
എണ്ണ- ആവശ്യത്തിനു
സവാള - ഒരു വലുത്

തക്കാളി- 1 ചെറുത്
പച്ചമുളക് - 1
ഇഞ്ചി- ഒരു ചെറിയ കഷണം
വെളുത്തുള്ളി - 3 അല്ലി
കറി വേപ്പില- 1 കതിര്‍
കടുക്
ഗരം മസാല- 1/2 ടീസ്പൂണ്‍
തേങ്ങാ തിരുമ്മിയത്‌ - 3 ടേബിള്‍ സ്പൂണ്‍

മഞ്ഞള്‍പ്പൊടി - ഒരു നുള്ള്
മുളക് പൊടി-1/2 ടീസ്പൂണ്‍
മല്ലിപൊടി- 1/2 ടീസ്പൂണ്‍

ഉണ്ടാക്കുന്ന വിധം:


ആദ്യം ട്യുണ ടിന്നില്‍ നിന്നും ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക.
ഇനി ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കറി വേപ്പിലയും കടുകും താളിച്ചു ഇഞ്ചി, വെളുത്തുള്ളി ,പച്ചമുളക്, സവാള എന്നിവ അരിഞ്ഞത് നന്നായി വഴറ്റുക,തക്കാളി കൂടി ചേര്‍ത്തു വഴറ്റുക.മസാലകള്‍ എല്ലാം ചേര്‍ത്തു വഴറ്റി കുറച്ചു തേങ്ങാ തിരുംമിയതും ട്യുണയും ചേര്‍ത്തു ആവശ്യതിനു ഉപ്പും ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിച്ചു കുറച്ചു വെള്ളം തളിച്ച് 10 മിനിറ്റ് അടച്ചു വയ്ക്കുക.,വെന്തതിനു ശേഷം ഒന്ന് ചിക്കി എടുത്തു തീയ് അണയ്ക്കുക.
വാല്‍ക്കഷണം:
തേങ്ങാ ചേര്‍ക്കുന്നത് അവരവരുടെ ഇഷ്ടമാണ്.ചേര്‍ക്കാതെയും ട്യുണ ഇങ്ങനെ ഉലര്‍ത്തി എടുക്കാം.

ഞണ്ട്‌ മസാല





ഞണ്ട്‌ ---6 
സവാള ചെറുതായി അറിഞ്ഞത് --2 
ചെറിയ ഉള്ളി നീളത്തില്‍ അരിഞ്ഞത് -1 /2 കപ്പ്‌ 
ഇഞ്ചി ---
വെളുത്തുള്ളി...
തക്കാളി അരിഞ്ഞത് --1
പച്ചമുളക് രണ്ടായി പിളര്‍ന്നത് --3
പിരിയാന്‍ മുളക് പൊടി---1 1 /2 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി ---1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി -1 ടീ സ്പൂണ്‍
ഗരം മസാല --3 /4 ടീ സ്പൂണ്‍
കുടം പുളി--1 വലിയ കഷ്ണം
ഉപ്പു --
കറിവേപ്പില
വെള്ളം ---2 കപ്പ്‌
വെളിച്ചെണ്ണ--2 ടേബിള്‍ സ്പൂണ്‍


പാകം ചെയ്യുന്ന വിധം :--(ഞണ്ട്‌ ,കാലും
കയ്യുമെല്ലാം ഓടിച്ചു മാറ്റി,തോടിളക്കി,വൃത്തിയാക്കി ,രണ്ടായി മുറിച്ചു കഴുകിയെടുക്കുക..അതിന്റെ കാലുകള്‍ തോട് കുറച്ചു പൊട്ടിച്ചു കളഞ്ഞിട്ടു ഇതിന്റെ കൂടെ ഇടാം കേട്ടോ .)
ചട്ടിയില്‍ ഞണ്ടും ,മല്ലിപ്പൊടി,മുളക് പൊടി,മഞ്ഞള്‍പ്പൊടി ,കുടംപുളി,ഉപ്പു ഒന്നിച്ചാക്കി ,രണ്ടു കപ്പ്‌ വെള്ളവും ഒഴിച്ച് വേവിക്കുക..
വെന്തു ചാര് പകുതിയായി വറ്റുമ്പോ തീ ഓഫ്‌ ആക്കുക...
ചീന ചട്ടിയില്‍ എണ്ണ ചൂടാക്കി,വെളുത്തുള്ളി ,ഇഞ്ചി,ചെറിയ ഉള്ളി,സവാള,പച്ചമുളക് ഇവ വഴറ്റുക...
ബ്രൌണ്‍ നിറമാകുമ്പോള്‍ തക്കാളിയും ചേര്‍ത്തു വഴറ്റുക....അതിനു ശേഷം വേവിച്ച ഞണ്ട്‌ ചാറോട് കൂടി ഇതിലേക്ക് ഒഴിച്ച് കറിവേപ്പിലയും ചേര്‍ത്തു ,ചെറു തീയില്‍ വേവിക്കുക...
ചാറു ആവശ്യത്തിനു വറ്റി കുഴഞ്ഞ പാകമാകുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റുക...ഞണ്ട്‌ മസാല റെഡി

ഞണ്ടുതോരന്‍





പുഴുങ്ങിപ്പൊട്ടിച്ച ഞണ്ടിറച്ചി 500ഗ്രാം, 
വെളിച്ചെണ്ണ മൂന്നുടേബിള്‍ സ്പൂണ്‍, 
ചുവന്നുള്ളിചതച്ചത് 250ഗ്രാം,
 ഇഞ്ചിചതച്ചത് ഒരു ടീസ്പൂണ്‍, 
 വെളുത്തുള്ളി ചതച്ചത് ആറ് അല്ലി, 
തേങ്ങ ചതച്ചത് അരമുറിതേങ്ങയുടേത്, 
മഞ്ഞള്‍ പൊടി അരടീസ്പൂണ്‍,
 കുരുമുളകുപൊടി ഒരു ടീസ്പൂണ്‍.
 പെരുംജീരകം പൊടിച്ചത് ഒരു ടീസ്പൂണ്‍,
 പച്ചമുളക് ചതച്ചത് മൂന്നെണ്ണം, 
മുളകുപൊടി അര ടീസ്പൂണ്‍, 
ഉപ്പ് ആവശ്യത്തിന്, 
കടുക് അര ടീസ്പൂണ്‍, 
കറിവേപ്പില രണ്ട് തണ്ട്.

പാചകം ചെയ്യുന്ന വിധം 

ഞണ്ട് വൃത്തിയാക്കി ആല്പം വെള്ളത്തില്‍(ഞണ്ട് മുങ്ങിക്കിടക്കരുത്) നന്നായി പുഴുങ്ങിയെടുക്കുക. തോടുപൊട്ടിച്ച് ഇറച്ചി എടുത്തുവെയ്ക്കണം.

ഇനി ചട്ടിയില്‍ (മണ്‍ചട്ടി നന്ന്) രണ്ടു ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി കടുകിട്ട് ചുവന്നുള്ളി ചതച്ചിടുക. 

തുടര്‍ന്ന് പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി ചതച്ചത് എന്നിവ ചേര്‍ത്ത് വരട്ടണം. ഇതിലേക്ക് മഞ്ഞള്‍പൊടി, മുളകുപൊടി, തേങ്ങ ചതച്ചത് എന്നിവ ചേര്‍ത്ത് ഇളക്കുക. 
ഇതിലേക്ക് ഞണ്ട് ഇറച്ചി ചിക്കി തട്ടി ഇളക്കിച്ചേര്‍ക്കണം . 

തുടര്‍ന്ന് കുരുമുളക്‌പൊടിയും പെരുംജീരകപ്പൊടിയും ഉപ്പും ചേര്‍ത്ത് അഞ്ചുമിനിട്ട് അടച്ചുവെയ്ക്കണം. ഇനി ഒരു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്ത് അടുപ്പില്‍നിന്നുവാങ്ങാം. ഞണ്ടുതോരന്‍ റെഡി.

ചെമ്മീൻ മസാല





ചെമ്മീൻ - നന്നാക്കി കഴികുയെടുത്തത് - 1 kilo
ഉള്ളി 5-6 ചതച്ചത്
ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 3 -4 tbsp
പച്ചമുളക്, കറിവേപ്പില
മുളകുപൊടി - 2-3 tbsp
മഞ്ഞൾപൊടി - 1/2 tsp
കുരുമുളകുപൊടി - ഒരു നുള്ള്
ഉപ്പു - പാകത്തിന്
എണ്ണ

നുമ്മ ചെമ്മീൻ വെയ്ക്കണയാണേ.. അതിന്റെ ഒരു രീതി:

തോടുകളഞ്ഞു വൃത്തിയാക്കി കഴുകിയ ചെമ്മീനിൽ ഉള്ളി, വെളുത്തുള്ളി, ഇഞ്ചി ചതച്ചതും, മുളക്,മഞ്ഞൾ, കുരുമുളക് പൊടികളും ഉപ്പും ഒരു ചെറിയ സ്പൂണ്‍ എണ്ണയും ചേർത്ത് പെരട്ടി പത്തു ഇരുപതു മിനിറ്റോളം വെയ്ക്കുക. പാചകം ചെയ്യുന്ന ചട്ടിയിൽ തന്നെ വെയ്ക്കാം.
ഇതിലേക്ക് കുറച്ചു വെള്ളം ചേർത്ത് അടുപ്പിൽ മൂടി വെച്ച് വേവിക്കുക. 10 -15 മിനിട്ട് കൊണ്ട് വെന്തു പാകമാകും, ചെമ്മീൻ അധികം വേവിക്കരുത്.
ചാറു കുറുകി വരുമ്പോൾ 2 സ്പൂണ്‍ എണ്ണയൊഴിച്ച് പച്ചമുളക് കീറിയതും കറിവേപ്പിലയും ഇട്ടു അടുപ്പിൽ നിന്നും വാങ്ങുക.
മണ്‍ ചട്ടിയിൽ ആയതു കൊണ്ട് ഇരിക്കുമ്പോൾ ചാറ് കുറുകും, അധികം വറ്റിക്കാതെ ശ്രദ്ധിക്കുക.
ഇറക്കുന്നതിനു മുൻപ് എണ്ണ ചേർക്കുന്നതാണ് ഈ കറിക്ക് പ്രത്യേക രുചി തരുന്നത്‌.
പൊട്ടിക്കാതെ രണ്ടു മൂന്നു കറുത്ത കുരുമുളക് കൂടി ഇതിൽ ചേർക്കാറുണ്ട് .
ചൂട് ചോറും ചെമ്മീനും...
അതിലും രുചിയാണ് പാചകം ചെയ്യുന്ന ചട്ടിയിൽ ചോറിട്ട് കഴിക്കുന്നത്‌... ചട്ടി ചോറു എന്ന് കേട്ടാൽ ബണ്ടിച്ചോറും വീഴുമെന്നാണല്ലോ!