Sunday, November 9, 2014

അപ്പോളോ ഫിഷ്‌ ഫ്രൈ - APOLLO FISH FRY





ഇത് ഹൈദരാബാദുകാർക്കിടയിൽ വളരെ പ്രിയമേറിയ ഒരു വിഭവമാണ്. അവിടെയുള്ള ഹോട്ടെലുകളിലും ബാറുകളിലും വളരെ പ്രചാരമുള്ളതാണ് അപ്പോളോ ഫിഷ്‌. വലിയ മീനുകളുടെ മുള്ളില്ലാത്ത കഷ്ണങ്ങൾ മസാലകലക്കിയ മാവിൽ മുക്കി പൊരിച്ചു എരിവും പുളിയുമുള്ള സോസിൽ പെരട്ടി എടുക്കുന്നതാണ് ഇതിന്റെ പ്രത്യേക രുചിക്കുള്ള പ്രധാന കാരണം. 

ഇത് ഇമ്മടെ സ്വന്തം തുമ്മച്ചന്റെ റെസിപ്പിയാണ് കേട്ടോ.

ഈ പ്രമാദമായ അപ്പോളോ ഫിഷ്‌ ഫ്രൈ എങ്ങനെയാണ് വെയ്ക്കുന്നത് എന്ന് നോക്കാം.
1. നല്ല ദശയുള്ള മീൻ - 250 gm - മുള്ളില്ലാതെ ഇടത്തരം കഷ്ണങ്ങൾ ആക്കിയത്
2. മീൻ കഷ്ണങ്ങൾ വറുക്കുന്നതിന് പെരട്ടാൻ വേണ്ടത്:
a) മുളക് പൊടി 1tsp, മഞ്ഞൾ പൊടി- ഒരു നുള്ള്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 tsp, ഉപ്പു
b) മുട്ട – 1 no., മൈദാ 1 tbsp , കോണ്‍ഫ്ലവർ - 1 tbsp

3. വറുത്ത മീൻ കഷ്ണങ്ങളിൽ ചേർക്കാൻ:
ഇഞ്ചി വെളുത്തുള്ളി ചെറുതായി അരിഞ്ഞതു 1 tsp, പച്ചമുളക് 2-3 അരിഞ്ഞത് , കറിവേപ്പില, മല്ലിപ്പൊടി 1 tsp , ചില്ലി പേസ്റ്റ് 1 tbsp, കുരുമുളക് തരു തരുപ്പായി പൊടിച്ചത് – ½ tsp , സോയ സോസ് 1 tsp, തൈര് – 3-4 tbsp, മല്ലിയില
4. നാരങ്ങ നീര് – 1 tbsp, എണ്ണ

പാകം ചെയ്യുന്ന രീതി:~
I. ഒരു പാത്രത്തിൽ മീൻ കഷ്ണങ്ങൾ ഇട്ടു അതിലേക്കു 2a യിൽ കൊടുത്തിട്ടുള്ള ചേരുവകൾ പെരട്ടി വെയ്ക്കുക.
II. 5-10 മിനിട്ട് കഴിഞ്ഞു അതിലേക്കു 2b യിൽ പറഞ്ഞിരിക്കുന്ന ചേരുവകൾ ചേർത്ത് നല്ലത് പോലെ മിക്സ്‌ ചെയ്യുക.
III. ഈ പെരട്ടി വെച്ച മീൻ കഷ്ണങ്ങൾ എണ്ണയിലിട്ട് വറുത്തെടുത്തു മാറ്റി വെയ്ക്കുക.
IV. ഒരു ചട്ടിയിൽ എണ്ണ ചൂടാക്കി 3ൽ പറഞ്ഞിരിക്കുന്ന ചേരുവകൾ വഴറ്റുക - ആദ്യം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് അരിഞ്ഞതും കറിവേപ്പിലയും ചേർത്ത് വഴന്നു വരുമ്പോൾ മല്ലിപ്പൊടി ചില്ലി പേസ്റ്റ് മുതലായവ ചേർക്കുക. ഇത് വഴന്നു കുറുകിയ പോലെ ആകുമ്പോൾ വറുത്തു വെച്ച മീൻ കഷ്ണങ്ങൾ ചേർത്ത് ചട്ടി മെല്ലെ ഉയർത്തി മീൻ കഷ്ണങ്ങളിൽ സോസ് പിടിക്കത്തക്ക വിധം ചട്ടി മെല്ലെ കുലുക്കി എടുക്കുക (toss ചെയ്യുക).
V. മീനിൽ എല്ലാം പിടിച്ചു കഴിയുമ്പോൾ നാരങ്ങാ നീരൊഴിച്ചു അടുപ്പിൽ നിന്നും വാങ്ങുക.

സാലഡിനോടോ സോസിനോടോ ഒപ്പം ചൂടോടെ വിളംബുക.

No comments:

Post a Comment