Sunday, November 9, 2014

നമ്മുടെ സ്വന്തം മത്തി...





കുരുമുളക്, 
 ഇഞ്ചി, 
മുളകുപൊടി(കുറച്ച്), 
മഞ്ഞള്‍പ്പൊടി, 
ഉപ്പ്, 
കടുക്.... 

എല്ലാം കൂടി അരച്ച്, വെട്ടി വൃത്തിയാക്കി വരഞ്ഞ മത്തിയില്‍ പുരട്ടി ഒരു 20 മിനിറ്റ്... 
ചൂടാക്കിയ ചട്ടിയില്‍ ഒരു വാഴയിലക്കീറ് വച്ചിട്ട് മുകളില്‍ മത്തി നിരത്തി അതിനു മുകളില്‍ ഒരു ഇലക്കീറു കൂടി...

ഇല പതിഞ്ഞിരിയ്ക്കാന്‍ മുകളില്‍ ചെറിയൊരടപ്പ് വയ്ക്കാം... 
ഒരു വശം പാകമായാല്‍ മൊത്തത്തില്‍ ഇലയടക്കം മറിച്ചിടാം...
ഇഷ്ടാനുസരണം പൊള്ളിച്ചെടുക്കുകയോ മൊരിച്ചെടുക്കുകയോ ആവാം... 
ഒരു തുള്ളി എണ്ണ പോലും ചേര്‍ക്കരുത്....
പച്ചകുരുമുളകാണെങ്കില്‍ കിടിലമായിരിയ്ക്കും...

തേങ്ങ അരച്ച മീന്കറി




 ദശക്കട്ടിയുള്ള മീന്‍- 8 88കഷണം 
ചെറിയ ഉള്ളി - 15 എണ്ണം
ഇഞ്ചി - 1/2“ കഷണം
പച്ചമുളക് - 1എണ്ണം നെടുകെ കീറിയത്
വെളിച്ചെണ്ണ - 3 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി - 1/4 ടീസ്പൂണ്‍
മുളകുപൊടി - 4 ടീസ്പൂണ്‍
കുടംപുളി - 3 ചെറിയ കഷണം
വെള്ളം - ആവശ്യത്തിനു
ഉപ്പ് - ആവശ്യത്തിനു
തേങ്ങ - 3 ടേബിള്‍ സ്പൂണ്‍ 
അരപ്പ് ഉണ്ടാക്കുന്ന വിധം
തേങ്ങയും, മഞ്ഞള്‍ പൊടിയും, മുളക് പൊടിയും, ഇഞ്ചിയും , മൂന്നോ നാലോ ചെറിയ ഉള്ളിയും അല്പം വെള്ളം ചേര്ത്ത്ി മിക്സിയില്‍ നന്നായി അരചെടുക്കുക. ഒരു മഞ്ചട്ടി അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് വട്ടത്തില്‍ അരിഞ്ഞ ബാക്കി ചെറിയഉള്ളിയും, പച്ചമുളകും കുറച്ചു വേപ്പിലയും മൂപ്പിചെടുക്കുക. അതിലേക്കു അരപ്പ് ചേര്ത്ത് എണ്ണ തെളിയുന്നത് വരെ വഴറ്റുക. വഴന്നു വന്നാല്‍ പുളിവെള്ളവും, ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. അതിലേക്കു ആവശ്യത്തിനു വെള്ളം ചേര്ക്കുവക. മീനിനു മുകളില്‍ നില്ക്കാ നുള്ള വെള്ളം വേണം. അത് തിളക്കുമ്പോള്‍ മീന്‍ ചേര്ത്കള തിള വരുമ്പോള്‍ ചെറിയ തീയില്‍ വറ്റിചെടുക്കുക എണ്ണ മുകളില്‍ നന്നയി തെളിഞ്ഞു വരുന്നതാണ് പാകം

തന്തൂരി ചിക്കന്‍





 ചിക്കന്‍ ലെഗ്‌സ് -4
തൈര്-100 ഗ്രാം 
ഇഞ്ചി പേസ്റ്റ്- 2 ടേബിള്‍സ്പൂണ്‍
വെളുത്തുള്ളി പേസ്റ്റ്-2 ടേബിള്‍സ്പൂണ്‍
മുളകുപൊടി-2 ടേബിള്‍ സ്പൂണ്‍
ജീരകപ്പൊടി-അര ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി-അര ടേബിള്‍ സ്പൂണ്‍ 
ഗരം മസാല-1 ടേബിള്‍ സ്പൂണ്‍
ചെറുനാരങ്ങാനീര്-2 ടേബിള്‍സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ ഒരു മായത്തിനു വേണ്ടി 



തൈര്, ഇഞ്ചി പേസ്റ്റും, വെളുത്തുള്ളി പേസ്റ്റും, മുളകുപൊടി ,ജീരകപ്പൊടി, മല്ലിപ്പൊടി, ഗരം മസാലപൊടി എന്നിവ കൂടിയോജിപികുക അതിനോട് ഒപ്പം ഉപ്പും ചെറുനാരങ്ങാനീരും ഇതിലേക്കു ചേര്‍ക്കണം ഇപോള്‍ ഏതു ഒരു മസാല പസ്റ്റ്‌ ആയി കിട്ടും ഇതിനു ശേഷം ചിക്കന്‍ കഷ്ണങ്ങള്‍ വരയുക ഈ വരഞ്ഞ ചിക്കന്‍ കഷ്ണങ്ങള്‍ ലില് മസാല പേസ്ട് തേച്ചു പിടിപ്പിച്ച് വയ്ക്കണം. ഒരുമാണികൂര് എങ്കിലും വേകണം മസാല നല്ലോണം പീടികാന്‍ വെ ടിയാണ് ടേസ്ട് കൂടും , തന്തൂരി ചിക്കന്‍ ഉണ്ടാക്കാനായി മൈക്രോവേവ് അവന്‍ 350 ഡിഗ്രിയില്‍ ചൂടാക്കണം. ചിക്കന്‍ കഷ്ണങ്ങളില്‍ അല്‍പം എണ്ണ പുരട്ടുക. മൈക്രോവേവ് പാചകത്തിന് ഉപയോഗിക്കുന്ന പാത്രത്തില്‍ വച്ച് 18-20 മിനിറ്റു നേരം ഗ്രില്‍ ചെയ്യണം. ഇരു ഭാഗങ്ങളും ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ ഗ്രില്‍ ചെയ്‌തെടുക്കാം. തന്തൂരി ചിക്കന്‍ റെഡി


ട്യുണ തോരന്‍






ട്യുണ ( canned tuna) - 1 ക്യാന്‍
എണ്ണ- ആവശ്യത്തിനു
സവാള - ഒരു വലുത്

തക്കാളി- 1 ചെറുത്
പച്ചമുളക് - 1
ഇഞ്ചി- ഒരു ചെറിയ കഷണം
വെളുത്തുള്ളി - 3 അല്ലി
കറി വേപ്പില- 1 കതിര്‍
കടുക്
ഗരം മസാല- 1/2 ടീസ്പൂണ്‍
തേങ്ങാ തിരുമ്മിയത്‌ - 3 ടേബിള്‍ സ്പൂണ്‍

മഞ്ഞള്‍പ്പൊടി - ഒരു നുള്ള്
മുളക് പൊടി-1/2 ടീസ്പൂണ്‍
മല്ലിപൊടി- 1/2 ടീസ്പൂണ്‍

ഉണ്ടാക്കുന്ന വിധം:


ആദ്യം ട്യുണ ടിന്നില്‍ നിന്നും ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക.
ഇനി ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കറി വേപ്പിലയും കടുകും താളിച്ചു ഇഞ്ചി, വെളുത്തുള്ളി ,പച്ചമുളക്, സവാള എന്നിവ അരിഞ്ഞത് നന്നായി വഴറ്റുക,തക്കാളി കൂടി ചേര്‍ത്തു വഴറ്റുക.മസാലകള്‍ എല്ലാം ചേര്‍ത്തു വഴറ്റി കുറച്ചു തേങ്ങാ തിരുംമിയതും ട്യുണയും ചേര്‍ത്തു ആവശ്യതിനു ഉപ്പും ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിച്ചു കുറച്ചു വെള്ളം തളിച്ച് 10 മിനിറ്റ് അടച്ചു വയ്ക്കുക.,വെന്തതിനു ശേഷം ഒന്ന് ചിക്കി എടുത്തു തീയ് അണയ്ക്കുക.
വാല്‍ക്കഷണം:
തേങ്ങാ ചേര്‍ക്കുന്നത് അവരവരുടെ ഇഷ്ടമാണ്.ചേര്‍ക്കാതെയും ട്യുണ ഇങ്ങനെ ഉലര്‍ത്തി എടുക്കാം.

ഞണ്ട്‌ മസാല





ഞണ്ട്‌ ---6 
സവാള ചെറുതായി അറിഞ്ഞത് --2 
ചെറിയ ഉള്ളി നീളത്തില്‍ അരിഞ്ഞത് -1 /2 കപ്പ്‌ 
ഇഞ്ചി ---
വെളുത്തുള്ളി...
തക്കാളി അരിഞ്ഞത് --1
പച്ചമുളക് രണ്ടായി പിളര്‍ന്നത് --3
പിരിയാന്‍ മുളക് പൊടി---1 1 /2 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി ---1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി -1 ടീ സ്പൂണ്‍
ഗരം മസാല --3 /4 ടീ സ്പൂണ്‍
കുടം പുളി--1 വലിയ കഷ്ണം
ഉപ്പു --
കറിവേപ്പില
വെള്ളം ---2 കപ്പ്‌
വെളിച്ചെണ്ണ--2 ടേബിള്‍ സ്പൂണ്‍


പാകം ചെയ്യുന്ന വിധം :--(ഞണ്ട്‌ ,കാലും
കയ്യുമെല്ലാം ഓടിച്ചു മാറ്റി,തോടിളക്കി,വൃത്തിയാക്കി ,രണ്ടായി മുറിച്ചു കഴുകിയെടുക്കുക..അതിന്റെ കാലുകള്‍ തോട് കുറച്ചു പൊട്ടിച്ചു കളഞ്ഞിട്ടു ഇതിന്റെ കൂടെ ഇടാം കേട്ടോ .)
ചട്ടിയില്‍ ഞണ്ടും ,മല്ലിപ്പൊടി,മുളക് പൊടി,മഞ്ഞള്‍പ്പൊടി ,കുടംപുളി,ഉപ്പു ഒന്നിച്ചാക്കി ,രണ്ടു കപ്പ്‌ വെള്ളവും ഒഴിച്ച് വേവിക്കുക..
വെന്തു ചാര് പകുതിയായി വറ്റുമ്പോ തീ ഓഫ്‌ ആക്കുക...
ചീന ചട്ടിയില്‍ എണ്ണ ചൂടാക്കി,വെളുത്തുള്ളി ,ഇഞ്ചി,ചെറിയ ഉള്ളി,സവാള,പച്ചമുളക് ഇവ വഴറ്റുക...
ബ്രൌണ്‍ നിറമാകുമ്പോള്‍ തക്കാളിയും ചേര്‍ത്തു വഴറ്റുക....അതിനു ശേഷം വേവിച്ച ഞണ്ട്‌ ചാറോട് കൂടി ഇതിലേക്ക് ഒഴിച്ച് കറിവേപ്പിലയും ചേര്‍ത്തു ,ചെറു തീയില്‍ വേവിക്കുക...
ചാറു ആവശ്യത്തിനു വറ്റി കുഴഞ്ഞ പാകമാകുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റുക...ഞണ്ട്‌ മസാല റെഡി

ഞണ്ടുതോരന്‍





പുഴുങ്ങിപ്പൊട്ടിച്ച ഞണ്ടിറച്ചി 500ഗ്രാം, 
വെളിച്ചെണ്ണ മൂന്നുടേബിള്‍ സ്പൂണ്‍, 
ചുവന്നുള്ളിചതച്ചത് 250ഗ്രാം,
 ഇഞ്ചിചതച്ചത് ഒരു ടീസ്പൂണ്‍, 
 വെളുത്തുള്ളി ചതച്ചത് ആറ് അല്ലി, 
തേങ്ങ ചതച്ചത് അരമുറിതേങ്ങയുടേത്, 
മഞ്ഞള്‍ പൊടി അരടീസ്പൂണ്‍,
 കുരുമുളകുപൊടി ഒരു ടീസ്പൂണ്‍.
 പെരുംജീരകം പൊടിച്ചത് ഒരു ടീസ്പൂണ്‍,
 പച്ചമുളക് ചതച്ചത് മൂന്നെണ്ണം, 
മുളകുപൊടി അര ടീസ്പൂണ്‍, 
ഉപ്പ് ആവശ്യത്തിന്, 
കടുക് അര ടീസ്പൂണ്‍, 
കറിവേപ്പില രണ്ട് തണ്ട്.

പാചകം ചെയ്യുന്ന വിധം 

ഞണ്ട് വൃത്തിയാക്കി ആല്പം വെള്ളത്തില്‍(ഞണ്ട് മുങ്ങിക്കിടക്കരുത്) നന്നായി പുഴുങ്ങിയെടുക്കുക. തോടുപൊട്ടിച്ച് ഇറച്ചി എടുത്തുവെയ്ക്കണം.

ഇനി ചട്ടിയില്‍ (മണ്‍ചട്ടി നന്ന്) രണ്ടു ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി കടുകിട്ട് ചുവന്നുള്ളി ചതച്ചിടുക. 

തുടര്‍ന്ന് പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി ചതച്ചത് എന്നിവ ചേര്‍ത്ത് വരട്ടണം. ഇതിലേക്ക് മഞ്ഞള്‍പൊടി, മുളകുപൊടി, തേങ്ങ ചതച്ചത് എന്നിവ ചേര്‍ത്ത് ഇളക്കുക. 
ഇതിലേക്ക് ഞണ്ട് ഇറച്ചി ചിക്കി തട്ടി ഇളക്കിച്ചേര്‍ക്കണം . 

തുടര്‍ന്ന് കുരുമുളക്‌പൊടിയും പെരുംജീരകപ്പൊടിയും ഉപ്പും ചേര്‍ത്ത് അഞ്ചുമിനിട്ട് അടച്ചുവെയ്ക്കണം. ഇനി ഒരു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്ത് അടുപ്പില്‍നിന്നുവാങ്ങാം. ഞണ്ടുതോരന്‍ റെഡി.

ചെമ്മീൻ മസാല





ചെമ്മീൻ - നന്നാക്കി കഴികുയെടുത്തത് - 1 kilo
ഉള്ളി 5-6 ചതച്ചത്
ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 3 -4 tbsp
പച്ചമുളക്, കറിവേപ്പില
മുളകുപൊടി - 2-3 tbsp
മഞ്ഞൾപൊടി - 1/2 tsp
കുരുമുളകുപൊടി - ഒരു നുള്ള്
ഉപ്പു - പാകത്തിന്
എണ്ണ

നുമ്മ ചെമ്മീൻ വെയ്ക്കണയാണേ.. അതിന്റെ ഒരു രീതി:

തോടുകളഞ്ഞു വൃത്തിയാക്കി കഴുകിയ ചെമ്മീനിൽ ഉള്ളി, വെളുത്തുള്ളി, ഇഞ്ചി ചതച്ചതും, മുളക്,മഞ്ഞൾ, കുരുമുളക് പൊടികളും ഉപ്പും ഒരു ചെറിയ സ്പൂണ്‍ എണ്ണയും ചേർത്ത് പെരട്ടി പത്തു ഇരുപതു മിനിറ്റോളം വെയ്ക്കുക. പാചകം ചെയ്യുന്ന ചട്ടിയിൽ തന്നെ വെയ്ക്കാം.
ഇതിലേക്ക് കുറച്ചു വെള്ളം ചേർത്ത് അടുപ്പിൽ മൂടി വെച്ച് വേവിക്കുക. 10 -15 മിനിട്ട് കൊണ്ട് വെന്തു പാകമാകും, ചെമ്മീൻ അധികം വേവിക്കരുത്.
ചാറു കുറുകി വരുമ്പോൾ 2 സ്പൂണ്‍ എണ്ണയൊഴിച്ച് പച്ചമുളക് കീറിയതും കറിവേപ്പിലയും ഇട്ടു അടുപ്പിൽ നിന്നും വാങ്ങുക.
മണ്‍ ചട്ടിയിൽ ആയതു കൊണ്ട് ഇരിക്കുമ്പോൾ ചാറ് കുറുകും, അധികം വറ്റിക്കാതെ ശ്രദ്ധിക്കുക.
ഇറക്കുന്നതിനു മുൻപ് എണ്ണ ചേർക്കുന്നതാണ് ഈ കറിക്ക് പ്രത്യേക രുചി തരുന്നത്‌.
പൊട്ടിക്കാതെ രണ്ടു മൂന്നു കറുത്ത കുരുമുളക് കൂടി ഇതിൽ ചേർക്കാറുണ്ട് .
ചൂട് ചോറും ചെമ്മീനും...
അതിലും രുചിയാണ് പാചകം ചെയ്യുന്ന ചട്ടിയിൽ ചോറിട്ട് കഴിക്കുന്നത്‌... ചട്ടി ചോറു എന്ന് കേട്ടാൽ ബണ്ടിച്ചോറും വീഴുമെന്നാണല്ലോ!

ചെമ്മീൻ തേങ്ങാ മസാല






ആവശ്യം വേണ്ടത്: (കാൽ കിലോ ചെമ്മീൻ ഉണ്ടാക്കാൻ ഉപയോഗിച്ച അളവാണ് ഇവിടെ കൊടുക്കുന്നത്)
ചെമ്മീൻ - തോട് കളഞ്ഞു വൃത്തിയാക്കിയത് - 250 gm
തേങ്ങാപ്പാൽ - കട്ടിയുള്ളതു - 1/2 കപ്പു
നാരങ്ങാനീര് - 1.5 tsp
തേങ്ങാക്കൊത്ത് - പാകത്തിന്
ഉള്ളി 1, ഇഞ്ചി 1" pc, വെളുത്തുള്ളി 5-6, തക്കാളി 1-2 ചെറുത്‌: ഇവ അരിഞ്ഞത്
കടുക്, വറ്റൽ മുളക്, ഉലുവ, എണ്ണ, കറിവേപ്പില, പച്ചമുളക്
മുളക് പൊടി (കശ്മീരി) - 1 tsp, മഞ്ഞൾ പൊടി 1 pinch, കുരുമുളകു പൊടി - 1/4 tsp, ഉപ്പു

പാചകരീതി:~
---------------
ചട്ടിയിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു വറ്റൽ മുളകു കഷ്ണങ്ങളും ഉലുവയും ചേര്ക്കുക. ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന ഉള്ളി, വെളുത്തുള്ളി, ഇഞ്ചി ഇവ ചേർത്തു നല്ലത് പോലെ വഴറ്റുക. വഴന്നുവരുമ്പോൾ തക്കാളി കഷ്ണങ്ങൾ, കറിവേപ്പില ചേർക്കുക. ഇത് നന്നായി മൂക്കുമ്പോൾ മുളക് മഞ്ഞൾ കുരുമുളക് പൊടികൾ ചേർക്കുക. ഈ മസാല വഴന്നു വരുന്നതിലേക്ക് ചെമ്മീനും ഉപ്പും ചേർത്തു ഇളക്കുക.
എന്നിട്ട് തേങ്ങാപ്പാലും നാരങ്ങാനീരും ചേർത്ത് മൂടി വെച്ചു വേവിക്കുക. വെന്തു കുറുകി വരുമ്പോൾ നല്ല മണമാണ്.
ചാറു വറ്റി മസാല ചെമ്മീനിലും തേങ്ങാ കഷ്നങ്ങളിലും പെരണ്ടിരിക്കുന്നതാണ് പാകം.
അടുപ്പിൽ നിന്നും വാങ്ങുന്നതിന് മുൻപ് കുറച്ചു എണ്ണ ചേർത്ത് ചട്ടി ചുറ്റിച്ചു പച്ചമുളക് കീറിയിടുക.
കറിച്ചട്ടിയിൽ ആണ് വെയ്ക്കുന്നതെങ്കിൽ ചാറു അധികം കുറുകുന്നതിനു മുൻപ് അടുപ്പിൽ നിന്നും വാങ്ങുക, മണ്‍ചട്ടിയിൽ ഇരുന്നു ചാറ് വറ്റും. വെച്ച് കുറച്ചു നേരം കഴിഞ്ഞു കഴിക്കുന്നതാണ് സ്വാദ്‌, പുളിയും എരിവും ഒക്കെ പിടിക്കും.

ഇത് വെച്ച ചട്ടിയിൽ ചോറിട്ടു തിന്നു നോക്കിയിട്ട് പറയൂ ഇതിന്റെ സ്വാദ്

[* ചെമ്മീന്റെ വലിപ്പം അനുസ്സരിച്ച് വേവിന്റെ സമയം ക്രമീകരിക്കുക, 10-12 മിനിട്ടോളം മതി. **എണ്ണ കുറച്ചു ഉപയോഗിക്കുക, തേങ്ങാപ്പാലും തേങ്ങാക്കൊത്തും ഒക്കെ ഉള്ളത് കൊണ്ടാണ്].

ചെമ്മീൻ തീയൽ




----------
A) ചെമ്മീൻ (കൊഞ്ച്) - 1/2 കിലോ വൃത്തിയാക്കി കഴുകി എടുത്തത്‌
ഉള്ളി, വെളുത്തുള്ളി, ഇഞ്ചി അരിഞ്ഞത്, പച്ചമുളക്
ഉരുളക്കിഴങ്ങ് -2 ഇടത്തരം വലിപ്പമുള്ളത്
മുരിങ്ങക്കാ - 2 എണ്ണം ചീകി കഷ്ണങ്ങളാക്കിയത്
വാളൻ പുളി - ഒരു ചെറിയ ഉരുള വെള്ളത്തിൽ കുതിർത്തു പിഴിഞ്ഞത്

B) വറുത്തരയ്ക്കാൻ:
തേങ്ങ ചിരകിയത് - 11/2 കപ്പു
മല്ലിപ്പൊടി - 2 tbsp
മുളകുപൊടി - 1tbsp
ഒന്നോ രണ്ടോ വറ്റൽമുളകും
കുരുമുളക് - 3-4
ജീരകം - ഒരു നുള്ള്
ചെറിയ ഉള്ളി - 2-3
കുറച്ചു ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞതും
C. താളിക്കാൻ - കടുകു, ചുവന്നുള്ളി അരിഞ്ഞത് , വറ്റൽ മുളക്, കറിവേപ്പില

ഉണ്ടാക്കുന്ന രീതി:
--------------------
1. ഒരു ചട്ടിയിൽ എണ്ണ ചൂടാക്കി തേങ്ങ നല്ല ബ്രൌണ്‍ നിറം ആകുന്നവരെ വറുത്തെടുക്കുക, തേങ്ങയുടെ കൂടെ പൊടികൾ ഒഴികെയുള്ള സാധനങ്ങൾ ചേർത്തു വേണം വറുക്കാൻ.
അടുപ്പിൽ നിന്നും വാങ്ങുന്നതിന് മുൻപ് പൊടികൾ ചേർക്കുക - ആദ്യം മല്ലിപ്പൊടിയും പിന്നെ മുളകുപൊടിയും ചേർത്ത് മൂക്കുമ്പോൾ തീ അണയ്ക്കുക. ആറിക്കഴിഞ്ഞു വെള്ളം ചേർക്കാതെ നല്ലതുപോലെ അരച്ചെടുക്കുക.
2. ഒരു ചട്ടിയിൽ ചെമ്മീൻ, ഉരുളക്കിഴങ്ങ് മുരിങ്ങക്കാ അരിഞ്ഞതു എന്നിവ കുറച്ചു വെള്ളത്തിൽ ഉപ്പും മഞ്ഞളും കുറച്ചു ഉള്ളി ഇഞ്ചി വെളുത്തുള്ളി അരിഞ്ഞതും ചേർത്ത് വേവിക്കുക.
ചെമ്മീൻ നല്ലത് പോലെ വേകാൻ 12 -15 മിനിട്ട് മതി, ചെമ്മീന്റെ വലിപ്പം അനുസ്സരിച്ച് സമയം ക്രമീകരിച്ചു ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ ഉടഞ്ഞു പോകാതെ ശ്രദ്ധിക്കുക.
3. ഒരു പകുതി വേവാകുമ്പോൾ തേങ്ങ വറുത്തരച്ചത് ചേർത്ത് വേവിക്കുക. കുറച്ചു കഴിഞ്ഞു ഇതിലേക്ക് പുളി പിഴിഞ്ഞത് ചേർക്കുക. ഉപ്പു ആവശ്യമെങ്കിൽ ചേര്ക്കുക, പച്ചമുളക് കീറിയിടുക.
ഇത് പാകമായി കഴിയുമ്പോൾ അടുപ്പിൽ നിന്നും വാങ്ങുക, കുറച്ചു എണ്ണ മുകളിൽ തെളിഞ്ഞു കറി കുറുകിയിരിക്കും.
4. കറിയിൽ കടുക് ഉള്ളി അരിഞ്ഞതും വറ്റൽ മുളകും കറിവേപ്പിലയും എണ്ണയിൽ മൂപ്പിച്ചു തീയൽ താളിച്ചെടുക്കുക.

ചൂട് ചോറും തീയലും പപ്പടവും!!

ചെമ്മീൻ ഡ്രൈ റോസ്റ്റ്




ചെമ്മീൻ - അര കിലോ വൃത്തിയാക്കി എടുത്തത്‌

1)ചെമ്മീനിൽ തേച്ചു വെയ്ക്കാൻ:~
മുളകുപൊടി- 1-2 tsp, മഞ്ഞൾപൊടി- 1/4tsp,കുരുമുളകുപൊടി - 1 tsp, ഇഞ്ചി വെളുത്തുള്ളി ചതച്ചത്- 2-3 tsp, ആവശ്യത്തിനു വെള്ളം (2-3 tsp),ഉപ്പു - പാകം പോലെ

2) കൊഞ്ച് റോസ്റ്റ് ചെയ്യാൻ:~
ഉള്ളി, ഇഞ്ചി വെളുത്തുള്ളി, പച്ചമുളക് - ഇവ അരിഞ്ഞത്
കറിവേപ്പില, എണ്ണ.

പാചകരീതി:~
a) വൃത്തിയാക്കിയ കൊഞ്ചിൽ പെരട്ടാൻ വേണ്ടത് (ലിസ്റ്റ് 1) എല്ലാം വളരെ (കുറച്ചു വെള്ളം ചേർത്തു) നല്ലതുപോലെ തേച്ചു പിടിപ്പിച്ചു വെയ്ക്കുക. ഒരു ചെറിയ പ്ലാസ്റ്റിക്‌ കൂട്ടിലിട്ടു കുലുക്കിയെടുത്തു ഫ്രിഡ്ജിൽ അര മുക്കാൽ മണിക്കൂർ വെച്ചാൽ നല്ലത് പോലെ മസാല പിടിക്കും.

b) ഒരു ചട്ടിയിൽ എണ്ണ ചൂടാക്കി പെരട്ടി വെച്ചിരിക്കുന്ന കൊഞ്ചുകൾ വറുത്തെടുക്കുക. ഒരു പാട് നേരം വേവിച്ചാൽ രുചി കുറയും, വലിപ്പം അനുസ്സരിച്ച് സമയം ക്രമീകരിക്കുക. ഇടത്തരം കൊഞ്ചിന്10 മിനിറ്റിൽ താഴെ മതി.

c) ഇനി ഇതു മാറ്റി വെച്ചിട്ട്, വേറൊരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി റോസ്റ്റ് ചെയ്യാനുള്ളവ (ലിസ്റ്റ് 2) നല്ലത് പോലെ വഴറ്റുക.
d) ഈ വഴറ്റിയത് വറുത്തു വെച്ചിരിക്കുന്ന കൊഞ്ചുകൾ ഇരിക്കുന്ന ചട്ടിയിലേക്ക് ഇടുക. അടുപ്പത്തു വെച്ച് ഇതെല്ലാം ചേർത്ത് നല്ലത് പോലെ ഇളക്കി കൊടുക്കുക , ഉള്ളിയിലും ചെമ്മീനിലും എല്ലാം മസാല നല്ലതുപോലെ പിരണ്ടു വരണം. ഇങ്ങനെ റോസ്റ്റ് ചെയ്തെടുക്കുക.
പാകത്തിന് പച്ചമുളക് ചേർക്കുക. കറിവേപ്പില വിതറുക.

ചൂട് ചോറിന്റെ കൂടെ എളുപ്പത്തിൽ ഇതാ ഒരു രുചിയേറിയ ചെമ്മീൻ റോസ്റ്റ് .

ചെമ്മീൻ കറി- പച്ചമാങ്ങാ ചേർത്ത് തേങ്ങാപാലിൽ വെച്ചത്









ചെമ്മീൻ അരക്കിലോ - കിള്ളി കഴുകി വൃത്തിയാക്കിയത്
ഉള്ളി 2 ചെറുത്, വെളുത്തുള്ളി, ഇഞ്ചി- 1 tsp വീതം (കനം കുറച്ചു അരിഞ്ഞത്)
പച്ചമുളക് - 2-3
പുളിയുള്ള മാങ്ങാ - 2 ചെറുത് - നീളത്തിൽ കഷ്ണങ്ങളാക്കുക
മുളക് പൊടി 2 tsp, മഞ്ഞൾ പൊടി - 1/4 tsp
തേങ്ങാപാൽ - അര മുറി തേങ്ങയുടെ
ഉപ്പു
താളിക്കാൻ - എണ്ണ, കടുക്, ചെറിയ ഉള്ളി അരിഞ്ഞത്, കറിവേപ്പില, ഉലുവ - ഒരു നുള്ള്

പാചകം ചെയ്ത രീതി:~
1. ഒരു ചട്ടിയിൽ അരിഞ്ഞു വെച്ച ഉള്ളി വെളുത്തുള്ളി ഇഞ്ചി എന്നിവ മുളകുപൊടിയും മഞ്ഞൾ പൊടിയും ഉപ്പിട്ട് രണ്ടാം പാൽ - കട്ടി കുറഞ്ഞ തേങ്ങാപാൽ-
ചേർത്ത് അടുപ്പിൽ വെയ്ക്കുക.
2. ഇതിലേക്ക് ചെമ്മീൻ കഷ്ണങ്ങൾ ചേർക്കുക, കറിയിൽ മുരിങ്ങക്ക ചേർക്കുന്നുണ്ടെങ്കിൽ കഷ്ണങ്ങൾ ചെമ്മീനൊപ്പം ചേർക്കുക.
3. ചെമ്മീൻ ചേർത്ത് കുറച്ചു നേരം കഴിഞ്ഞു അരിഞ്ഞ് വെച്ചിരിക്കുന്ന മാങ്ങാകഷ്ണങ്ങളും പച്ചമുളക് അരിഞ്ഞതും ചേർക്കുക
4. ചെമ്മീൻ വെന്തു വരുമ്പോൾ കട്ടിയുള്ള ഒന്നാം പാൽ (1/2 കപ്പ്) ചേർത്തിളക്കി തിള വന്നു തുടങ്ങുമ്പോൾ ഒന്നോ രണ്ടോ മിനിട്ട് ഇളക്കി കൊടുത്തിട്ട് അടുപ്പിൽ നിന്നും വാങ്ങുക.
ചെറിയ ചെമ്മീൻ വേവാൻ 10-12 മിനിട്ട് മതി.
(ടിന്നിലുള്ള തേങ്ങാപാൽ ഉപയോഗിക്കുന്നവർ വെള്ളത്തിൽ ചെമ്മീനും മാങ്ങയും വേവിച്ചിട്ട്, അവസാനം ടിൻ തേങ്ങാപാൽ ചേർക്കുക )
5. ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുക് ഉലുവ പൊട്ടിച്ചു ഉള്ളിയരിഞ്ഞതും കറിവേപ്പിലയും വഴറ്റി കറി താളിക്കുക.

കറി ചൂടാറി പുളി പിടിക്കുമ്പോൾ ചൂട് ചോറിനൊപ്പം വിളമ്പുക

ചെമ്മീൻ കറി (തേങ്ങാപ്പാലും പുളിയും ചേർന്നത് )




1. ചെമ്മീൻ 600 ഗ്രാം
2. ഗരം മസാല മുഴുവനെ 2 ടീസ്പൂണ്
3. പച്ചമുളക് അരിഞ്ഞത് 4
4. കറിവേപ്പില 2 തണ്ട്
5. സവാള അരിഞ്ഞത് 3
6. ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് 2 ടീസ്പൂണ് വീതം
7. മുളകുപൊടി 1 1/2 ടീസ്പൂണ്
8. മല്ലിപൊടി 1 ടീസ്പൂണ്
9. മഞ്ഞൾപൊടി 1/2 ടീസ്പൂണ്
10. കുരുമുളകുപൊടി 1 ടീസ്പോണ്
11. തക്കാളി കഷണങ്ങൾ ആക്കിയത് 3
12. വാളൻപുളി ചെറുനാരങ്ങാവലുപ്പത്തിൽ
13. തേങ്ങാപ്പാൽ 1 മുറി തേങ്ങായുടെത്
14. ഉപ്പ് , എണ്ണ പാകത്തിനു
15. മല്ലിയില അരിഞ്ഞത്

ഉണ്ടാക്കുന്ന വിധം: ചൂ ടാ യ എ ണ്ണയിൽ ഗരം മസാല, പച്ചമുളക്, കറിവേപ്പില, സവാള ഇഞ്ചി വെളുത്തുള്ളി അരച്ചത് എന്നിവ യഥാ ക്രമം ഇട്ട് ബ്രൌണ് നിറം ആകുന്നതു വരെ വഴറ്റിയ ശേഷം 7 മുതൽ 1 0 വരെയുള്ള ചേരുവകൾ ചേർത്ത് വഴറ്റുക. ഇതിൽ തക്കാളി ചേർത്ത് നല്ല പോലെ വഴറ്റിയ ശേഷം ആവശ്യത്തിനു പുളിവെള്ളം ചേർകുക. തേങ്ങാപ്പാൽ ചേർത്ത് ചാറു കുറുകുമ്പോൾ ചെമ്മീൻ ഇട്ടു വേവിച്ചു അരിഞ്ഞ മല്ലിയില ചേർത്ത് വാങ്ങുക.

ചെമ്മീന്‍ മസാല ഫ്രൈ




ചെമ്മീന്‍ - ½ കിലോ
സവോള – 2 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടേബിള്‍ സ്പൂണ്‍
പച്ചമുളക് – 3 എണ്ണം
തക്കാളി – 3 എണ്ണം ചെറിയ കഷണങ്ങള്‍ ആക്കിയത്
മുളക് പൊടി – 2 ടീസ്പൂണ്‍
മല്ലിപ്പൊടി – 2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – ½  ടീസ്പൂണ്‍
ഗരം മസാല – ½ ടീസ്പൂണ്‍
ഫിഷ്‌ മസാല -1 ടീസ്പൂണ്‍
കുരുമുളക് പൊടി – 2 ടീസ്പൂണ്‍
പെരും ജീരകം പൊടിച്ചത് – ½ ടീസ്പൂണ്‍
നാരങ്ങാ നീര് – ½ നാരങ്ങയുടെ
തേങ്ങാ കൊത്തു – ½ മുറി തേങ്ങയുടെ
അണ്ടിപ്പരിപ്പ് – 25 എണ്ണം
എണ്ണ , ഉപ്പു – ആവശ്യത്തിനു

ഉണ്ടാക്കുന്ന വിധം :-

1 ടേബിള്‍ സ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, 1 ടീസ്പൂണ്‍ മുളക് പൊടി, 1/4  ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, 1 ടീസ്പൂണ്‍ കുരുമുളക് പൊടി, നാരങ്ങാ നീരും കൂടി മിക്സ് ചെയ്തു വൃത്തിയാക്കിയ ചെമ്മീനില്‍ പുരട്ടി 1 മണിക്കൂര്‍ വെക്കുക.
അതിനു ശേഷം എണ്ണ ചൂടാക്കി ഈ ചെമ്മീന്‍ പകുതി വേവ് ആകുന്നതു വരെ ഫ്രൈ ചെയ്തെടുക്കുക.
അണ്ടിപ്പരിപ്പ് കുറച്ചു എണ്ണയില്‍ വറുത്തു കോരി പേസ്റ്റ് ആക്കി വെക്കുക.
ചെമ്മീന്‍ ഫ്രൈ ചെയ്ത ബാക്കി എണ്ണയില്‍ തേങ്ങാക്കൊത്തിട്ട് വറുക്കുക. അതിലേക്കു   സവോള , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് എന്നിവ വഴറ്റിയതിനു ശേഷം തക്കാളി കഷണങ്ങള്‍  ഇട്ടു വീണ്ടും വഴറ്റുക. അതിലേക്കു കുരുമുളക് പൊടിയൊഴികെയുള്ള  മാസാലപൊടികള്‍ ചേര്‍ത്തു നന്നായി വഴറ്റിയെടുക്കുക.

ഇതിലേക്ക് ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന ചെമ്മീന്‍ ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിചെടുക്കുക. അതിനു ശേഷം ഇതിലേക്ക് അര ഗ്ലാസ് വെള്ളവും ചേര്‍ത്തു  ചെറു തീയില്‍ മൂടി വെച്ച് 10 മിനുട്ട് വേവിക്കുക. അതിനു ശേഷം കുരുമുളക് പൊടി വിതറി യോജിപ്പിചെടുക്കുക. പേസ്റ്റ് ആക്കി വെച്ചിരിക്കുന്ന അണ്ടിപ്പരിപ്പ് ചേര്‍ത്തു ഇളക്കി എടുക്കാം. ചെമ്മീന്‍ മസാല ഫ്രൈ റെഡി.

ചെമ്മീന്‍ തേങ്ങാ ഫ്രൈ





മാരിനേറ്റു ചെയ്യാൻ ആവശ്യമായവ:...
ചെമ്മീന്‍ - 2 കപ്പ്‌
ഇഞ്ചി അരിഞ്ഞത് - 2 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് - 2 ടേബിള്‍ സ്പൂണ്‍
പച്ചമുളക് അരിഞ്ഞത് - 2 എണ്ണം
കാശ്മീരി മുളക് പൊടി - 1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്പൊ ടി - 1/4 ടീസ്പൂണ്‍
കുരുമുളക് പൊടി - 1/2 ടീസ്പൂണ്‍
നാരങ്ങാ നീര് - 1 ടേബിള്സ്പൂസണ്‍
ഉപ്പ് -പാകത്തിന്

മസാല തയ്യാറാക്കാന്‍ :
തേങ്ങാ തിരുമ്മിയത്‌ - 1 കപ്പ്‌
ബീറ്റ്റൂട്ട് - 1 ടേബിള്‍ സ്പൂണ്‍ ഗ്രേറ്റ് ചെയ്തത്
ഇഞ്ചി അരിഞ്ഞത് - 1/2 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് - 1 ടേബിള്‍ സ്പൂണ്‍
പച്ചമുളക് അരിഞ്ഞത് – 1
പെരുംജീരകം തരി ആയി പൊടിച്ചത് - 1 ടീസ്പൂണ്‍
കുരുമുളക് തരി ആയി പൊടിച്ചത് - 1 ടീസ്പൂണ്‍
കറി വേപ്പില -1തണ്ട്
ഉപ്പ് ,എണ്ണ- പാകത്തിന്
ഗരം മസാല - 1/4 ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം :

ആദ്യം ചെമ്മീന്‍ കഴുകി വൃത്തിയാക്കി മാറ്റി വയ്ക്കുക.

മസാല തയ്യാറാക്കാന്‍ ഉള്ള ചേരുവകള്‍ എല്ലാം കൂടി കൈ കൊണ്ട് നന്നായി ഞെരുടി യോജിപ്പിച്ച് മാറ്റി വയ്ക്കുക.

ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും നന്നായി അരച്ച് , മുളക് പൊടിയും മഞ്ഞള്പൊ്ടിയും കുരുമുളക് പൊടിയും നാരങ്ങാ നീരും ഉപ്പും ചേര്ത്തു ചെമ്മീനില്‍ നന്നായി തേച്ചു പിടിപ്പിച്ചു അര മണിക്കൂര്‍ വെക്കുക.

ഇനി ഒരു പാനില്‍ എണ്ണ ചൂടാകുമ്പോള്‍ ചെമ്മീന്‍ ഫ്രൈ ചെയ്തെടുത്തു ഒരു ടിഷ്യു പേപ്പറില്‍ മാറ്റി വയ്ക്കുക.

ചെമ്മീന്‍ വറുത്ത അതെ എണ്ണയില്‍ തേങ്ങാ മസാല മിക്സ് ചേർത്ത് നന്നായി മോരിയിചെടുക്കുക. ഇതിലേക്ക് വറുത്ത ചെമ്മീന്‍ ചേർത്ത് ഇളക്കി യോജിപ്പിച്ചു കുറച്ചു സമയം ചെറുതീയില്‍ അടച്ചു വെച്ച് വേവിയ്ക്കുക. കുറച്ചു കഴിഞ്ഞു അടപ്പ് മാറ്റി ഗരം മസാലയും കറി വേപ്പിലയും ചേര്ത്തു നന്നായി ഇളക്കി തീയ് അണക്കുക.

ചെമ്മീന്‍ തേങ്ങാ ഫ്രൈ റെഡി .

ചൂടോടെ വിളമ്പുക ... വേണമെങ്കിൽ മല്ലിയില അരിഞ്ഞത് വിതറി അലങ്കരിക്കാം.

ചെമ്മീന്‍ തീയല്‍





ചെമ്മീന്‍ - ½ കിലോ
കുഞ്ഞുള്ളി - 10 – 15
തേങ്ങാ തിരുമ്മിയത്‌ - 2 cup
തെങ്ങാക്കൊത്ത്‌ - ¼ cup
വെളുത്തുള്ളി – 4 അല്ലി
ഇഞ്ചി -.ഒരു ചെറിയ കഷണം
പെരുംജീരകം – ഒരു നുള്ള്
പച്ചമുളക് - 4 – 5
മഞ്ഞപ്പൊടി – ½ tspn
കാശ്മീരി മുളക് പൊടി – 2 tspn
മല്ലിപൊടി - 2 tspn
ഉലുവ - ഒരു നുള്ള്
കുടംപുളി – 2-3
കറിവേപ്പില – 2 തണ്ട്
വാളന്‍ പുളി – ഒരു നെല്ലിക്ക വലുപ്പത്തില്‍ ഒന്നും വേണ്ട, പാകത്തിന് അനുസരിച്ച് അല്പം പുളിവെള്ളം പിഴിഞ്ഞോഴിക്കാം.
ഉപ്പ് - പാകത്തിന്
എണ്ണ - ആവശ്യത്തിന്‌

തയ്യാറാക്കുന്ന വിധം :

ഒരു പാനില്‍ ഒരു ടീസ്പൂണ്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ തിരുമ്മിയ തേങ്ങാ ഇട്ടു നല്ലത് പോലെ വറുത്തെടുക്കുക.
വാങ്ങുന്നതിന് മുന്പ് മുളക് പൊടിയും മല്ലിപൊടിയും അതിലേക്കിട്ടു ഒരു മിനിറ്റ് ഇളക്കി എടുക്കുക.എന്നിട്ട് ഈ തേങ്ങ തണുക്കാന്‍ മാറ്റി വെയ്ക്കുക..തണുത്തതിനു ശേഷം മിക്സറില്‍ വെള്ളം തൊടാതെ നല്ല നേര്മ്മയായി അരച്ചെടുക്കുക.. ( മറക്കണ്ട..ഈ തേങ്ങാ വറക്കുമ്പോള്‍ കരിഞ്ഞു പോകുകയോ അടിക്കു പിടിക്കുകയോ ചെയ്യരുത് ,ഇടയ്ക്കിളക്കി കൊടുക്കണം..)

കുടംപുളി അല്പം വെള്ളത്തില്‍ ഇട്ടു വയ്ക്കുക.

ഇനി ഒരു ചട്ടിയില്‍ ( ചട്ടിയില്ലാത്തവര്ക്ക് ചീനച്ചട്ടിയോ പാനോ ഉപയോഗിക്കാം..)എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കറിവേപ്പില താളിയ്ക്കുക..അരിഞ്ഞു വെച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും കുഞ്ഞുള്ളിയും ചേര്ത്ത് വഴറ്റുക. അല്പം മഞ്ഞള്‍ പൊടിയും ഒരു നുള്ള് ഉലുവ പൊടിയും ഒരു നുള്ള് പെരുംജീരകവും ചേര്ക്കുക .
അതിലേക്കു പച്ചമുളക് കീറിയതും തേങ്ങാക്കൊത്തും ചേര്ത്ത് ഒന്നിളക്കുക, (ചെമ്മീന്‍ തീയലിനു തേങ്ങാക്കൊത്ത് വറുക്കണ്ട കാര്യമില്ല...എന്റെ കണ്ടുപിടിത്തം അല്ല , പണ്ടേ അങ്ങനെയാണ് കേട്ടോ....)

ഇതിലേക്ക് ചെമ്മീന്‍ കൂടി ചേര്ത്ത് നല്ലത് പോലെ രണ്ട്‌ മിനിറ്റ് ഇളക്കി ആവശ്യത്തിനു വെള്ളവും ഒഴിക്കുക.ഏകദേശം ഒരു തിള വന്നാല്‍ പുളിവെള്ളവും ഒഴിക്കുക, ഇനി തേങ്ങാ വറുത്തരച്ചത് ചേര്ത്ത് ഒന്നിളക്കി ഉപ്പും കൂടി ഇട്ടു അടച്ചു വെയ്ക്കുക, തീയ് അല്പം കുറച്ചോ.. ഇടയ്ക്ക് അടപ്പ് മാറ്റി ഒന്ന് ഇളക്കി കൊടുക്കാം,വേവും നോക്കാം.ചാറു ഒന്ന് കുറുകി വരുമ്പോള്‍ തീയ് അണച്ച് അല്പം കറിവേപ്പില വിതറി അടച്ചു വെയ്ക്കുക....ചെമ്മീന്‍ തീയല്‍ തയ്യാറായി..!!!!

(ഒരുപാടു അങ്ങ് വേവണ്ട. കറിയെല്ലാം ഒന്ന് ശെരിയായി കുറുകി വരാന്‍ അങ്ങേയറ്റം പോയാല്‍ 20 മിനിറ്റ് മതി ,അല്ലെങ്കില്‍ ചെമ്മീന്‍ റബ്ബര്‍ പോലെ ആയി പോകും...
എല്ലാ തീയലിനും ഒരു നുള്ള് പെരുംജീരകം ചേര്ക്ക്ണം എന്നാണു, അതില്‍ കൂടരുത്,കൂടിയാല്‍ ടേസ്റ്റ് മാറി പോകും...

യഥാര്ത്ഥത്തില്‍ തീയലിനു എല്ലാം വാളന്‍ പുളി ആണ് ചേര്ക്കു ന്നത്..ചെമ്മീന്‍ ആയതു കൊണ്ട് ആണ് അല്പം കുടംപുളി കൂടി ചേര്ത്ത്ത്..ചെമ്മീനില്‍ വാളന്‍ പുളി നന്നായി പിടിക്കില്ല്ല ...
കുടംപുളി ഇട്ടു വെച്ച വെള്ളം മാത്രം ഒഴിച്ചാല്‍ മതി..കുടം പുളി നല്ലതല്ലെങ്കില്‍ കറിയില്‍ ഇട്ടാല്‍ കമര്പ്പ് ഉണ്ടാകും..

ആദ്യമേ കറിവേപ്പില താളിയ്ക്കുകയോ,അവസാനം താളിച്ച്‌ ചേര്ക്കു കയോ ചെയ്യാം. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം.തേങ്ങയും മസാലകളും കരിഞ്ഞു പോകാതെ നോക്കിയാല്‍ അടിപൊളി ചെമ്മീന്‍ തീയല്‍ തയ്യാര്‍....)..

ചെമ്മീന്‍ അഥവാ കൊഞ്ചു ഉലര്‍ത്തിയത് :--




ചെമ്മീന്‍-വലുതെങ്കില്‍ പത്തെണ്ണം ..ചെറുതാണെങ്കില്‍ ഒരു കാല്‍ കിലോ ഒക്കെ എടുക്കാം.
വെളുത്തുള്ളി-ആറു അല്ലി അരിഞ്ഞത്
ഇഞ്ചി-ഒരിഞ്ചു കഷ്ണം-അരിഞ്ഞത്
സവാള-രണ്ടു-നീളത്തില്‍ അരിഞ്ഞത്
തക്കാളി-ഒന്ന്-അരിഞ്ഞത്
പച്ചമുളക്-രണ്ടു
മുളകുപൊടി-ഒരു ടേബിള്‍സ്പൂണ്‍(ഞാന്‍ ഉപയോഗിച്ചത് കാശ്മീരി മുളകുപൊടിയാണ്
മല്ലിപൊടി-ഒരു ടീസ്പൂണ്‍
മഞ്ഞള്‍പൊടി-അര ടീസ്പൂണ്‍
പെരുംജീരകംപൊടി-ഒരു ടീസ്പൂണ്‍
ഗരംമസാല-ഒരു ടീസ്പൂണ്‍
കറിവേപ്പില-രണ്ടു തണ്ട്
ഉപ്പ്,വെളിച്ചെണ്ണ ആവശ്യത്തിനു

ചെയേണ്ട വിധം :--

ചെമ്മീന്‍ വൃത്തിയാക്കി കഴുകി വെള്ളം കളയാന്‍ വക്കുക.ഒരു പാനില്‍ എണ്ണ ചൂടാക്കി ഇഞ്ചിയും,വെളുത്തുള്ളിയും,പച്ചമുളകും,കറിവേപ്പിലയും ഇട്ടു വഴറ്റുക..അതിലേക്കു സവാളയിട്ട്‌ ബ്രൌണ്‍ നിറമാകുന്ന വരെ വഴറ്റുക..അതിലേക്കു തക്കളിയിട്ടി എണ്ണ തെളിയുന്ന വരെ വഴറ്റുക..അതിലേക്ക് എല്ലാ പൊടികളും ചേര്‍ത്ത് പച്ചമണം മാറുന്ന വരെ വഴറ്റുക..അതിലേക്കു ചെമ്മീന്‍ ചേര്‍ത്ത്,ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി അടച്ചു വച്ച് വേവിക്കുക..ചെമ്മീനിലെ വെള്ളം ഇറങ്ങി വറ്റുന്ന വരെ ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കുക...വെന്ധു മസാല ചെമ്മീനില്‍ പൊതിഞ്ഞ പരുവമാകുമ്പോള്‍ നിര്‍ത്താം..ചൂടോടെ വിളമ്പുക ......

ചെമ്മീന്‍ അച്ചാര്‍




ചെമ്മീന്‍ - 1 കിലോ
കാശ്മീരി മുളക് പൊടി - 3 tbsp
മഞ്ഞള്‍ പൊടി - ½ tsp
കുരുമുളക് പൊടി - ¼ tsp
ഇഞ്ചി - രണ്ട്‌ തുണ്ടം (നീളത്തില്‍ അരിഞ്ഞത്)
വെളുത്തുള്ളി - ½ കപ്പ്
പച്ചമുളക് - 4
കായം - 1 tsp
ഉലുവ - 1tsp
വിനാഗിരി - ആവശ്യത്തിന്
കറിവേപ്പില , കടുക്, എണ്ണ
ഉപ്പു - പാകത്തിന്

തയ്യാറാക്കുന്ന വിധം :

ചെമ്മീന്‍ നല്ല പോലെ കഴുകി അല്പം മുളകു പൊടിയും കുരുമുളകും മഞ്ഞളും ഉപ്പും പുരട്ടി അര മണിക്കൂര്‍ വെയ്ക്കുക.( ഇതിനായി അല്പം മുളക് പൊടി വേറെ എടുത്തു കൊള്ളൂ ) എന്നിട്ട് ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി നല്ല പോലെ വറുത്തെടുക്കണം(ഇങ്ങനെ ചെയ്താലേ ഇതിലുള്ള വെള്ളത്തിന്റെ അംശം പൊകൂ.അപ്പോള്‍ അച്ചാര്‍ കേടു കൂടാതെ കുറെ നാള്‍ സൂക്ഷിക്കാം.)
വറുത്ത ചെമ്മീന്‍ വേറൊരു പാത്രത്തില്‍ കോരി മാറ്റി വെയ്ക്കുക . ചെമ്മീന്‍ വറുത്ത പാത്രത്തില്‍ തന്നെ കടുകും കറിവേപ്പിലയും താളിയ്ക്കുക അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചേര്ത്ത് വയട്ടുക.ഇനി മുളക് പൊടിയും ഉലുവ പൊടിയും കായവും ചേര്ത്ത്പച്ച മണം മാറുന്നത് വരെ നന്നായി ഇളക്കുക.. വറത്ത ചെമ്മീനും ഉപ്പും ചേര്ത്ത് നന്നായി ഇളക്കാം. അടുപ്പില്‍ നിന്നും വാങ്ങി വെയ്ക്കുക,അലപം വിനാഗിരി ചെറുതായി തിളപ്പിച്ച്‌ ആറിച്ചു ഇതില്‍ ഒഴിക്കണം. ചെമ്മീന്‍ അച്ചാര്‍ തയ്യാറ്.തണുക്കുമ്പോള്‍ വെള്ള മയം ഇല്ലാത്ത കുപ്പിയില്‍ ഇട്ടു നന്നായി അടച്ചു വെയ്ക്കുക.

(കൂടുതല്‍ നാള്‍ വെച്ചേക്കാന്‍ ആണെങ്കില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതാണ് നല്ലത്.വെള്ളം ചേര്ക്കാതെ അല്പം പുരണ്ടു ഇരിക്കുന്നതാണ് നല്ലത് .
ഉണ്ടാക്കിയ ദിവസം തന്നെ ഉപയോഗിക്കാം എങ്കിലും 3 – 4 ദിവസങ്ങള്‍ കഴിഞ്ഞു ഉപഗോഗിക്കുന്നതാകും നല്ലത്,. ഡ്രൈ ആയ ചെമ്മീന്‍ വിനാഗിരിയില്‍ കിടന്നു
ഒന്ന് മൃദുവായി എരിവൊക്കെ പിടിച്ചു വന്നാലെ രുചി കിട്ടൂ
ചെമ്മീന്‍ കഷണങ്ങളായി മുറിച്ചു ഇടണമെങ്കില്‍ അങ്ങനെ ചെയ്യാം.
പെട്ടെന്ന് കേടാകാനുള്ള സാധ്യത ഉള്ളതിനാല്‍ നനഞ്ഞ കുപ്പിയോ നനഞ്ഞ സ്പൂണോ ഉപയോഗിക്കരുത്.അല്പം ചൂടാക്കിയ എണ്ണ അച്ചാറിനു മുകളില്‍ തൂകാവുന്നതാണ്..
അവരവരുടെ ഇഷ്ടത്തിന് അനുസരിച്ച് എരിവു കൂട്ടാവുന്നതാണ്....ചെമ്മീന്‍ അച്ചാറിനു അല്പം എരിവു വേണം .ഗ്ലാസ്സ് ജാറില്‍ സൂക്ഷിക്കുന്നതാണ് കൂടുതല്‍ നന്ന്.)

ചിന്താമണി ചിക്കൻ






റെസിപി ചുവടെ 

ചിക്കൻ - 500 ഗ്രാം 
ചെറിയ ഉള്ളി - 500 ഗ്രാം 
വറ്റൽ മുളക് - 15 എണ്ണം നുറുക്കിയത് 
മഞ്ഞൾ - 1 നുള്ള് 
ഉപ്പു - ആവശ്യത്തിനു 
എണ്ണ - 3 ടേബിൾ സ്പൂണ്‍ 

തയ്യാറാക്കുന്ന രീതി
ഒരു കുഴിഞ്ഞ പാത്രത്തിൽ എണ്ണ ഒഴിച്ച് ചൂടായാൽ വറ്റൽ മുളക് ഇട്ടു മൂപ്പിക്കുക. ഇനി അതിലേക്കു കീറിയ ചെറിയ ഉള്ളിയും ഉപ്പും ഇട്ടു ഉള്ളി ബ്രൌണ്‍ നിറം ആവുന്ന വരെ മൂപ്പിക്കുക. ഇതിലേക്ക് ഇനി മഞ്ഞൾ ചേര്ക്കാം. പിന്നീട് നുറുക്കി കഴുകി വാരി വെച്ചിരിക്കുന്ന കോഴി ഇട്ടു വഴറ്റി ചെറുതീയിൽ മൂടി വെച്ച് ചാറ് വറ്റുവോളം പറ്റിക്കുക. 

നോട്സ് 
ഇത് ചിന്താമണി ചിക്കൻ ഉണ്ടാക്കുന്ന ഏറ്റവും തനതു രീതി ആണ്. 
മഞ്ഞൾ പോലും ഉപയോഗിക്കാതെ ആണ് ഇത് ഉണ്ടാക്കാറ്
ചിലര് ഒരു രുചിഭേദത്തിനു അല്പം പെരുംജീരകം പൊടിച്ചു ചേർക്കാറുണ്ട് - ശരിയായ റെസിപിയിൽ ചേർക്കാറില്ല.
ഇതേ വിധിയിൽ മട്ടനും ചെയ്യാവുന്നതാണ് 
ചൂട് ചോറിന്റെ കൂടെ ഒരു സ്പൂണ്‍ നെയ്യ് ചേർത്ത് ചിന്താമണി കഴിക്കണം.