Sunday, November 9, 2014

ക്രഞ്ചി ക്രിസ്പി ബീഫ്





ക്രഞ്ചി ക്രിസ്പി ബീഫ് - പാചകരീതി:~ 
........................................................
A) ബീഫ് കാൽ കിലോ - ഇത് കഴുകി നീളത്തിൽ അരിഞ്ഞെടുക്കുക. 
ബീഫ് കഷ്ണങ്ങൾ വറുക്കാൻ വേണ്ടി ചേർക്കേണ്ടത് : 
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -2 tsp, കശ്മീരി മുളകുപൊടി - 1-1.5 tsp, സോയ സോസ് - 1.5 tsp, കോണ്‍ഫ്ലവർ - 2 tbsp, നാരങ്ങാനീര് - 2 tsp 
ഇവയെല്ലാം ബീഫ് കഷ്ണങ്ങളിൽ ചേർത്തിളക്കി കുറച്ചു നേരം വെയ്ക്കുക, പത്തു പതിനഞ്ചു മിനിട്ട് മതിയാവും. 
ഇത് എണ്ണയിൽ ഇട്ടു നന്നായി മൊരിയിച്ചെടുക്കുക. 
ഇത് വറുത്തു മാറ്റി വെയ്ക്കുക. 

B) ഒരു ചട്ടിയിൽ എണ്ണ ചൂടാക്കി ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, സെലറി ഇവ അരിഞ്ഞത് ഇട്ടു നന്നായി വഴറ്റിയെടുക്കുക. 
ഇതിലേക്ക് വെളുത്ത കുരുമുളക് പൊടി-രണ്ട് നുള്ള്, സോയ സോസ് - 1tsp, ചില്ലി പേസ്റ്റ് 1- 1.5 tsp, ഇവ ഇട്ടു വളരെ കുറച്ചു വെള്ളം ചേർത്ത് തിളപ്പിക്കുക. ഇതിലേക്ക് കുറച്ചു കോണ്‍ ഫ്ലവർ വെള്ളത്തിൽ കലക്കിയത് ചേർക്കുക. കുറുകി വരുമ്പോൾ മൊരിച്ച് വെച്ചിരിക്കുന്ന ബീഫ് കഷ്ണങ്ങൾ നല്ലത് പോലെ ചേർത്തിളക്കുക. ഈ ഗ്രേവി ബീഫ് കഷ്ണങ്ങളിൽ പിരണ്ടു ഉണങ്ങി വരുമ്പോൾ അടുപ്പിൽ നിന്നും വാങ്ങുക. 

സ്പ്രിംഗ്ഒണിയൻ അരിഞ്ഞതു വിതറി ചൂടോടെ വിളമ്പുക. 
വ്യതസ്തവും സ്വാദിഷ്ടവുമായ ക്രഞ്ചി ക്രിസ്പി ബീഫ് തയ്യാർ .. 

[ **കൊച്ചി പേൾ കോണ്ടിനെന്റലിലെ ചെഫിന്റെ രെസിപ്പിയാണ് എന്നാണു പറഞ്ഞിരിക്കുന്നത്. ഞാൻ ഇതിൽ കുറച്ചു വ്യത്യാസം വരുത്തി - പഞ്ചസ്സാര ചേർക്കാതെ ചില്ലി പേസ്റ്റ് ആണ് ചേർത്തത്. 
** സോയ സോസിൽ ഉപ്പുരസമുള്ളത് കൊണ്ട് ഉപ്പു നോക്കിയതിനു ശേഷം ചേർക്കുക, എരിവു കൂട്ടാൻ കുരുമുളക് പൊടിയുടെ അളവ് കൂട്ടുക].

No comments:

Post a Comment